കാസര്‍കോട് , കോട്ടയം ജില്ലകളിലെ തൊഴിലവസരങ്ങൾ

0
397
Ads

കാസര്‍കോട്

മലയാളം ടീച്ചര്‍ ഒഴിവ്
പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച് എസ് ടി മലയാളം ടീച്ചറിന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖത്തിനായി അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 23ന് (വ്യാഴം) രാവിലെ 10ന് വിദ്യാലയ ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2254675.

ഇന്‍സ്ട്രക്ടര്‍ നിയമനം
കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10ന്. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍-04994256440

ഇസിജി ടെക്നീഷ്യന്‍ ഒഴിവ്
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ.സി.ജി ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇ.സി.ജി ടെക്നോളജി വിഷയമായെടുത്ത വിഎച്ച്എസ് സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അഭിമുഖം ഫെബ്രുവരി 26ന് രാവിലെ 10ന് ചെമ്മട്ടംവയല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഫോണ്‍ 0467 2203118

കോട്ടയം

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
കോട്ടയം: പള്ളം ബ്ലോക്ക്പഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ നടത്തിപ്പിനായി പ്രൊജക്ട് അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/അംഗീകൃത ബിരുദവും ഒരു വർഷത്തെ ഡി.സി.എ. അല്ലെങ്കിൽ പി.ജി.ഡി.സി.എ. കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. പ്രായം 2021 ജനുവരി ഒന്നിന് 18 നും 30 നും മദ്ധ്യേ. എസ്.സി., എസ്.റ്റി. വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവുണ്ട്. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽരേഖകളും പകർപ്പും സഹിതം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ എത്തണം. ഫോൺ: 8281040550.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google