ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവാണ് നിലവിലുള്ളത്. അംഗീകൃത സർവ്വകലാശാലയിൽ/ സ്ഥാപനത്തിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും ഒക്കുപ്പേഷ്ണൽ ഹെൽത്ത് ആന്റ് എ.എം.പി, ഇൻഡസ്ട്രിയൽ ഹൈജീൻ / അസ്സോസിയേറ്റ് ഫെല്ലോ ഓഫ് ഇൻഡസ്ട്രിയൽ ഹെൽത്ത്
ഡിപ്ലോമയുമാണ് യോഗ്യത.
ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.ബി.ബി.എസ് ബിരുദക്കാരെയും പരിഗണിക്കും. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണയുണ്ടാകും. 50000 മുതൽ 60,000 വരെയാണ് ശമ്പള സ്കെയിൽ. 01-02-2023 നു 56 വയസ്സ് കവിയാൻ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05-01-2023 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എ. എം.പി എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് എ.എം.പി കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ /ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്ക്കാലിക ഒഴിവ്
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയൻസ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 13 ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
അപേക്ഷ ക്ഷണിച്ചു
ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ പദ്ധതിയുടെ ഐ.എസ്.എജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് പരിചയമുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി ഡിസംബര്‍ ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.
ഒഴിവുള്ള പഞ്ചായത്തുകള്‍
ടീം ലീഡര്‍ : മലയാലപ്പുഴ, അരുവാപ്പുലം, തുമ്പമണ്‍, കുളനട, മെഴുവേലി, ആറന്‍മുള, പെരിങ്ങര, കടപ്ര.
വിദ്യാഭ്യാസയോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി. ഗ്രാമവികസനം/ ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.രണ്ട് പഞ്ചായത്തിന് ഒരാള്‍ എന്ന നിലയില്‍ നിയമനം.
കമ്മ്യൂണിറ്റി എഞ്ചിനിയര്‍ : റാന്നി, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ചെന്നീര്‍ക്കര, വള്ളിക്കോട്.
വിദ്യാഭ്യാസ യോഗ്യത : ബി-ടെക് /ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്). ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. നിയമനം : രണ്ട് പഞ്ചായത്തിന് ഒരാള്‍ എന്ന നിലയില്‍.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ : ചെന്നീര്‍ക്കര, കുളനട, മൈലപ്ര, പെരിങ്ങര, തുമ്പമണ്‍.
വിദ്യാഭ്യാസയോഗ്യത : ബിരുദം. ഗ്രാമവികസനം/ സാമൂഹ്യസേവനം/ ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, ബയോഡേറ്റ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാമിഷന്‍ ,മൂന്നാംനില കളക്ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി 2023 ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍: 0468 2221807.
സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരുടെ താല്‍കാലിക ഒഴിവ്
കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍കാലികമായി ഒഴിവുള്ള സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി / ഡി എഡ് / ബി എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ് സംബന്ധിച്ച് പി എസ് സിയുടെ മാനദണ്ഡങ്ങള്‍ ബാധകം. അവസരം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം. അപേക്ഷ ജനുവരി നാലിന് വൈകിട്ട് അഞ്ചിനകം kannurnorth1@gmail.com എന്ന ഇ മെയിലിലൂടെയോ നേരിട്ടോ എത്തിക്കണം. ഫോണ്‍: 9446958884.
ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു
പൊലീസ് വകുപ്പിന് കീഴിലെ അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. നിലവിലുള്ള ഒഴിവിലേക്കും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കുമായി 59 ദിവസത്തേക്ക് മാത്രമാണ് നിയമനം. ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് ജനുവരി 3 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 296 0251 എന്ന നമ്പറില്‍ ലഭിക്കും
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രസുതിതന്ത്ര, കായചികിത്സ വിഭാഗങ്ങളിലേക്കായി രണ്ട് വീതം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ആയുർവേദത്തിൽ പ്രസുതിതന്ത്ര,കായചികിത്സ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0484-2777374, 2781293
Latest Jobs
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies


