700ല്‍ അധികം അവസരങ്ങളുമായി തൊഴില്‍മേള

0
591

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 2022 ഒക്ടോബര്‍ 26 ന് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ നടക്കുന്ന തൊഴില്‍ മേള ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

സ്ഥലം : കരിയര്‍ ഡവലപ്പ്മെന്റ് സെന്റർ, പേരാമ്പ്ര
തീയതി : 2022 ഒക്ടോബര്‍ 26

മേളയില്‍ 20 ലധികം കമ്പനികള്‍ പങ്കെടുക്കും. 700 ല്‍ അധികം ഒഴിവുകളുണ്ടാകും. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/xJxUB1baGkmcB5LC6 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കമ്പനികള്‍, ഒഴിവുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ https://docs.google.com/document/d/1WBJ0WNXKPyBRi97i_3ZMhb2XpDirwVqC4IaYKFW_Abk/edit എന്ന ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2615500.

LEAVE A REPLY

Please enter your comment!
Please enter your name here