ആരോഗ്യകേരളത്തിൽ 317 നഴ്സ് ഒഴിവ്

2
2874
Hospital Jobs in Kerala
Medical Jobs in Kerala
Ads

മലപ്പുറം: 160 ഒഴിവ്
മലപ്പുറം നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യകേരളം) കീഴിൽ 160 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവ്, കുറ്റിപ്പുറം, മാറഞ്ചേരി, തൃക്കണാപുരം, വെട്ടം, വളവന്നൂർ, മാങ്കം, നെ ടുവ, വേങ്ങര ഹെൽത്ത് ബ്ലോക്കുകളിൽ കരാർ നിയമനം. 2023 ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിഎസ്സി നഴ്സിങ്/ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺ സിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം. പ്രായപരിധി: 40. ശമ്പളം: 20,500.

പാലക്കാട് 107 ഒഴിവ്
പാലക്കാട് നാഷനൽ റൂറൽ ഹെൽത്ത് മിഷനു കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ 107 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ 2023 ഒക്ടോബർ 16 വരെ

യോഗ്യത: ബിഎസ്സി നഴ്സിങ്/ജിഎൻഎ ഒരു വർഷ പരിചയം.
പ്രായപരിധി: 40,
ശമ്പളം: പരിശീലനസമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വർക്കു 17,000+1000 രൂപ യാത്രാബത്തയും.

കോഴിക്കോട്: 50 ഒഴിവ്
കോഴിക്കോട് നാഷനൽ ഹെൽത്ത് മിഷനു കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ 50 ഒഴിവ്. കരാർ ദിവസവേതന നിയമനം. ഓൺലൈൻ അപേക്ഷ 2023 ഒക്ടോബർ 13 വരെ.

യോഗ്യത: ബിഎസ്സി നഴ്സിങ്/ജിഎൻഎം ഒരു വർഷ പരിചയം.
പ്രായപരിധി: 40

ശമ്പളം: നാലു മാസ പരിശീലനസമയത്ത് 20,500 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്കു 20,500 +1000 രൂപ യാത്രാബത്തയും. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

2 COMMENTS

  1. Subitha P Mohan, Staff nurse, GNM, 14 yrs experience in clinical side, Looking to a job

  2. Ads

Comments are closed.