തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്പെയർഡ് ബാച്ചിലേക്കും റെഗുലർ ബാച്ചിലേക്കുമായി വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഗസ്റ്റ് ഇന്റർപ്രട്ടർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവിക്ക് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 10 രാവിലെ 10 മണിക്ക് നടക്കും. എം എസ് ഡബ്ല്യു/ എം എ സൈക്കോളജി / എം എ സോഷ്യോളജി യോഗ്യതയോടൊപ്പം Diploma in Indian Sign Language Interpretation (DISLI) (RCI Approved) ഉള്ളവർക്ക് അപേക്ഷിക്കാം. ആവശ്യമായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ എംഎസ്ഡബ്ല്യൂ/ എംഎ സൈക്കോളജി/ എംഎ സോഷ്യോളജി ആർസിഐ അംഗീകൃത സ്പെഷ്യൽ എജ്യുക്കേഷനിൽ (HI/Deaf) ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. ഇതോടൊപ്പം കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ഡിപ്ലോമയും ആർസിഐ അംഗീകൃത DISLI യോഗ്യതയും ഉണ്ടാകണം. സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) യോഗ്യതയുള്ളവരെയും പരിഗണിക്കും. ഇതോടൊപ്പം ബിഎസ്സി അല്ലെങ്കിൽ സൈക്കോളജി/ സോഷ്യാളജി ബിരുദവും ആവശ്യമാണ്. മേൽപ്പറഞ്ഞ യോഗ്യത യുള്ളവരുടെ അഭാവത്തിൽ സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) യോഗ്യത മാത്രമുള്ളവരെയും പരിഗണിക്കും.
ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയോ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യതയോ വേണം. ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. ഈ തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 10 രാവിലെ 11 മണിക്ക് നടക്കും.
Latest Jobs
-
നിയുക്തി 2026 തൊഴിൽ മേള ലുലു ഗ്രൂപ്പിൽ 99 ഒഴിവുകൾ; ജൂൺ 13ന് ന്യൂമാൻ കോളേജിൽ
-
കേരളത്തിലെ സർക്കാർ ഐടിഐകളിലെ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം
-
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 12ന്; പ്ലസ് ടു മുതൽ ഡിഗ്രി വരെയുള്ളവർക്ക് അവസരം
-
പ്ലസ് വൺ ഏകജാലക പ്രവേശനം 2026: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 10 വരെ തിരുത്തലുകൾ വരുത്താം
-
സി ഡാക്കിൽ 951 ഒഴിവ്; ജൂൺ 20 വരെ അപേക്ഷിക്കാം
-
എൻ.ഡി.എ & എൻ.എ പരീക്ഷ: പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിരോധ സേനകളിൽ ഓഫീസറാകാം, അപേക്ഷ ജൂൺ 9 വരെ
-
എസ്.ബി.ഐയിൽ അപ്രന്റീസ് ആകാം: 7,150 ഒഴിവ്, കേരളത്തിൽ 403
-
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനം- പ്രായപരിധി: 20 – 41 വയസ്സ്
-
NTA Releases UGC NET June 2026 Exam Schedule; Tests to Be Held from June 22 to 30
-
മിൽമയിൽ സെയിൽസ് ഓഫീസർ നിയമനം: സി.എം.ഡി. മുഖേന ഇപ്പോൾ അപേക്ഷിക്കാം
-
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള: ജൂൺ 10-ന് ഇന്റർവ്യൂ നടക്കും
-
KCET 2026 Result Link (OUT): Direct Websites to Check Result
-
ആശ വര്ക്കര് നിയമനം
-
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
-
കാലിക്കറ്റ് സർവ്വകലാശാല നാല് വർഷ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം!

