പ്ലസ്ടുക്കാർക്ക് സേനയിൽ ഓഫീസറാകാം| 395 ഒഴിവുകൾ

0
735
Ads

പ്ലസ്ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷ (I), 2023-ന്‌ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 395 ഒഴിവിലേക്കാണ് വിജ്ഞാപനം. 2023 ഏപ്രിൽ 16-നാണ് പരീക്ഷ. ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കും അപേക്ഷിക്കാം. നേവൽ അക്കാദമിയിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

ഒഴിവുകൾ
നാഷണൽ ഡിഫൻസ് അക്കാദമിയിൽ ആർമി-208 (വനിത-10), നേവി-42 (വനിത-3), എയർഫോഴ്സ്-120 (വനിത-6) എന്നിങ്ങനെയാണ് ഒഴിവ്. നേവൽ അക്കാദമിയിൽ 25 ഒഴിവാണുള്ളത്.

യോഗ്യത
പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയിലെ എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്ലസ്ടു കാഡറ്റ് എൻട്രി സ്കീമിലേക്കും അപേക്ഷിക്കുന്നവർ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവരായിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും ഇവർ പാസായ സർട്ടിഫിക്കറ്റ് പിന്നീട് നൽകണം. ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.

പരീക്ഷ
മാത്തമാറ്റിക്‌സ്, ജനറൽ എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. രണ്ടരമണിക്കൂർ വീതമായിരിക്കും സമയം. മാത്തമാറ്റിക്സിന് 300, ജനറൽ എബിലിറ്റിക്ക് 600 എന്നിങ്ങനെയാണ് പരമാവധി മാർക്ക്. ആകെ 900 മാർക്ക്. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും.
വിവരങ്ങൾക്ക് www.upsc.gov.in, അവസാനതീയതി: 2023 ജനുവരി 10

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google