കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ 12ന്

0
704
Thiruvananthapuram Employability Centre
Ads

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് സഭ ഹാളിൽ 2023 ജനുവരി 12ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും.

  1. അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്, കൊമേഴ്‌സ്, മാത്‌സ്),
  2. സ്റ്റുഡന്റ് സപ്പോർട്ട് ഓഫീസർ ഫോർ ടെക്ബി പ്രോഗ്രാം,
  3. പ്ലാന്റ് മാനേജർ,
  4. സൂപ്പർവൈസർ,
  5. മെഷീൻ ഓപ്പറേറ്റർ,
  6. റെസ്റ്ററന്റ് മാനേജർ,
  7. എ ഐ-എം എൽ എഞ്ചിനീയർ,
  8. പ്ലേസ്‌മെന്റ് ഓഫീസർ,
  9. അഡ്മിൻ,
  10. ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ,
  11. ഫ്‌ളട്ടർ,
  12. റിയാക്ട് ജെ എസ്,
  13. നോട് ജെ എസ്,
  14. പി എച്ച് പി ലാറവെൽ,
  15. പൈത്തൺ ഡെവലപ്പർ,
  16. എ ഐ-എം എൽ എഞ്ചിനീയർ,
  17. ഡിജിറ്റൽ മാർക്കറ്റിങ്,
  18. ഡോട്ട് നെറ്റ് ഡെവലപ്പർ,
  19. യുഐ-യു എക്‌സ് ഡെവലപ്പർ,
  20. അസിസ്റ്റന്റ് മാനേജർ,
  21. ഫിനാൻസ് മാനേജർ,
  22. അക്കൗണ്ടന്റ്,
  23. എച്ച് ആർ അസിസ്റ്റന്റ്,
  24. ഡാറ്റ എൻട്രി ഓപ്പറേറ്റർ,
  25. റിക്കവറി ഓഫീസർ, ട്രെയിനർ-ബിസിനസ് ആന്റ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്,
  26. കളക്ഷൻ എക്‌സിക്യൂട്ടീവ്,
  27. ടെലി-മാർക്കറ്റിങ്,
  28. സെയിൽസ് കോ ഓർഡിനേറ്റർ,
  29. ഏരിയ സെയിൽസ് മാനേജർ,
  30. ഷിപ് റിലേറ്റഡ് ജോബ് (യൂറോപ്പ്),
  31. നഴ്‌സ് (ജർമ്മനി, യു കെ),
  32. വെൽഡേഴ്സ് (പോളണ്ട്),
  33. ഡ്രൈവേഴ്‌സ് (ദുബായ്, സ്ലൊവാക്യ) എന്നീ തസ്തികകളിലാണ് അഭിമുഖം.

യോഗ്യരായവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ്പുമായി വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066