വനിതാ ശിശു വികസന വകുപ്പ്- വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ കരാര്‍ നിയമനം

0
628
Ads

വനിതാ ശിശു വികസന വകുപ്പ്-വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, ഐടി. സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികകളില്‍ കരാര്‍ നിയമനം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 17 ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തിലോ plkdwpo@gmail.com ലോ അപേക്ഷ നല്‍കണമെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281999061

അഡ്മിനിസ്‌ട്രേറ്റര്‍ യോഗ്യത: എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് അഞ്ച് വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ലെവലില്‍ പ്രവര്‍ത്തിപരിചയം. അപേക്ഷകര്‍ സ്ത്രീയായിരിക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 25-45. ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം ഉണ്ടാകണം.

കേസ് വര്‍ക്കര്‍ യോഗ്യത: എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് മൂന്ന് വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തി പരിചയം. അപേക്ഷകര്‍ സ്ത്രീയായിരിക്കണം. പ്രായപരിധി 25-45. ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം ഉണ്ടാകണം.

കൗണ്‍സിലര്‍ യോഗ്യത: എം.എസ്.ഡബ്ല്യൂ, ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വര്‍ഷം കൗണ്‍സിലറായോ സൈക്കോ തെറാപ്പിസ്റ്റായോ പ്രമുഖ മെന്റല്‍ ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയം, അപേക്ഷകര്‍ സ്ത്രീയായിരിക്കണം.പ്രായപരിധി 25-45 മദ്ധ്യേ.

Ads

ഐ.ടി സ്റ്റാഫ് യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷം ഡാറ്റ മാനേജ്‌മെന്റ്, പ്രസ്സ് ഡോക്യൂമെന്റെഷന്‍, വെബ് റിപ്പോര്‍ട്ടിംഗ്, വീഡിയോ കോണ്‍ഫ്രന്‍സിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി 25-45 മദ്ധ്യേ.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍: എഴുതാനും വായിക്കാനും അറിയണം. സ്ത്രീകളായിരിക്കണം. മൂന്ന് വര്‍ഷം സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി 25-55.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google