ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പിനി ഓഫീസര്‍ തസ്തികയില്‍ 300 ഒഴിവുകള്‍

0
311

ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിൽ ഓഫീസറാവാൻ അവസരം. സ്കെയിൽ വൺ കേഡറിലുള്ള ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിലെ 300 ഒഴിവുകളിലേക്കാണ് നിയമനം. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. നിയമനം ഇന്ത്യയിൽ എവിടെയും ലഭിക്കാം.

യോഗ്യത :

അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യമാണ് യോഗ്യത.

എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്കുണ്ടാകണം. സെപ്റ്റംബർ 30-നകം നേടിയതാകണം യോഗ്യത.

അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാമെങ്കിലും 2021 സെപ്റ്റംബർ 30-നകം യോഗ്യത നേടിയതായുള്ള രേഖ അഭിമുഖത്തിന് ഹാജരാക്കണം.

യോഗ്യത : 2021 ഏപ്രിൽ ഒന്നിന് 21-30 വയസ്സ്. 1991 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവു ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

അപേക്ഷിക്കേണ്ട ലിങ്ക് https://www.newindia.co.in/portal/readMore/Recruitment

അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്, സിഗ്നേച്ചർ, വിരലടയാളം, സ്വന്തം കൈയക്ഷരത്തിലുള്ള പ്രസ്താവന തുടങ്ങിയവ സ്കാൻചെയ്ത് അപ്ലോഡ് ചെയ്യണം. സ്കാൻ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. അവസാന തീയതി: 2021 സെപ്റ്റംബർ 21. ശമ്പളം: 32,795-62,345 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.