ഗവ. ഓഫീസുകളിലെ നിയമനങ്ങൾ | തൊഴിൽ മേളകൾ – 1 Dec 2022

0
1886

ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും സിവില്‍ ഡ്രൈവിംഗ് ലൈസന്‍സും (ലൈറ്റ് മീഡിയം ഹെവി വെഹിക്കിള്‍സ്) നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുളള വിമുക്ത ഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മേക്കര്‍ ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മേക്കര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും വല നിര്‍മ്മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 18000, മറ്റ് അലവന്‍സും.

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്

പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും. എസ്എസ്എല്‍സി, ഡിപ്ളോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. ഫോണ്‍: 0468 2 222 745, 9746 701 434, 9447 009 324.

ഡ്രൈവർ കം ക്ലീനർ

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനറിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0481 2507763, 2506153

ഗസ്റ്റ് അധ്യാപക നിയമനം

കോട്ടയം: കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അഗ്രികൾച്ചർ വൊക്കേഷണൽ അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി ഡിസംബർ രണ്ടിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും.

ജെപിഎച്ച്എന്‍ ഒഴിവ്

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ ഒഴിവുണ്ട്. 18നും 44നും ഇടയില്‍ പ്രായമുള്ള സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധമായ ജെപിഎച്ച്എന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ 04931 220315

തൊഴില്‍മേള മൂന്നിന്, 1500 -ല്‍ അധികം തൊഴിലവസരങ്ങള്‍

ആലപ്പുഴ: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ നടത്തുന്ന തൊഴില്‍മേളയില്‍ ഇതിനകം 1500-ല്‍ അധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
ഡിസംബര്‍ മൂന്നിന് കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേളയില്‍ നൂറിലധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഇന്റര്‍വ്യുവിന് ശേഷം ഉടന്‍തന്നെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
തൊഴില്‍ മേള എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നോളഡ്ജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, ടി.വി. അജിത്കുമാര്‍, ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗൂഗിള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നിന് രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ് പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് കലവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം. ക്ലാസ് മുറികളിലാണ് ഇന്റര്‍വ്യു സജ്ജീകരിച്ചിട്ടുള്ളത്.
റജിസ്‌ട്രേഷനുള്ള ലിങ്ക്: https://forms.gle/auNJnhyxGC8eDeWG7

കുടുംബശ്രീ: ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ (കരാര്‍) ഒഴിവുകള്‍

പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org
വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോഡ്.നം, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, തെരഞ്ഞെടുപ്പ് രീതി എന്ന ക്രമത്തില്‍.

ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), മൂന്ന് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ, ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും.

ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ( എം.ഐ.എസ്) നാല് ഒഴിവ്. ബിരുദം : കംപ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ. ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും.

ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പരീക്ഷ ഫീസായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ പത്തനംതിട്ട യൂണിയന്‍ ബാങ്ക്, ശാഖയില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2 221 807

ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഫാം ഫാര്‍മസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്.( പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഫാര്‍മസിസ്റ്റ് എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

റേഡിയോഗ്രാഫര്‍ വിത്ത് എം.ആര്‍.ഐ ആന്റ് സി.ടി എക്‌സ്പീരിയന്‍സ് താല്‍ക്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ റേഡിയോഗ്രാഫര്‍ വിത്ത് എം.ആര്‍.ഐ ആന്റ് സി.ടി എക്‌സ്പീരിയന്‍സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നിക്‌സ് (ഡി.ആര്‍.ടി), പാരാമെഡിക്കല്‍ രജിസ്‌ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്.( പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് 2022 ഡിസംബര്‍ 11 വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് റേഡിയോഗ്രാഫര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് താല്‍ക്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത ഗവ സ്ഥാപനങ്ങളില്‍ നിന്നുളള ഡിഗ്രി/ഡിപ്ലോമ ടെക്‌നീഷ്യന്‍ കോഴ്‌സും പാരാമെഡിക്കല്‍ രജിസ്‌ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്.(പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടോക്‌നീഷ്യന്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷക്ക് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here