എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്‌സ്‌ ടീച്ചർ ഒഴിവ്

0
338
Ads

പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്‌സ്‌ (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവുണ്ട്.

50 ശതമാനത്തിൽ കുറയാതെ മാത്‌സിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം. അർഹ വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്ക് ഇളവുണ്ട്. ബി.എഡും സെറ്റ്/നെറ്റ്/എം.എഡ്/എം.ഫിൽ/പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 45,600-95,600 ആണ് ശമ്പള സ്കെയിൽ. 01.01.2023ന് 40 വയസ് കവിയരുത്.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ജനുവരി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.