കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ ജൂലൈ 14, 15 തീയ്യതികളിൽ

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 ജൂലൈ 14, 15 തീയ്യതികളിൽ രാവിലെ പത്ത് മണി മുതൽ രണ്ട് മണിവരെ അഭിമുഖം നടത്തുന്നു.

തസ്തികകൾ:

 1. എച്ച് ആർ എക്സിക്യൂട്ടീവ്,
 2. അക്കൗണ്ടന്റ്,
 3. എം ബി എ മാർക്കറ്റിംഗ്,
 4. ബിസിനസ് ഡെവലപ്മെന്റ് മാനേജർ,
 5. സോഷ്യൽ മീഡിയ കണ്ടെന്റ് റൈറ്റർ,
 6. ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്,
 7. അഡ്മിനിസ്ട്രേറ്റർ,
 8. ഡെവലപ്പർ ട്രെയിനി,
 9. ഒഡോഡെവലപ്പർ,
 10. വെബ്ഡെവലപ്പർ,
 11. ബിസിനസ് അനലിസ്റ്റ്,
 12. ഗ്രാഫിക് ഡിസൈനർ,
 13. ടെലി-കോളർ,
 14. വാറന്റി കോ ഓർഡിനേറ്റർസ്,
 15. സർവീസ് അഡ്വൈസർ,
 16. ഓട്ടോമൊബൈൽ ടെക്നീഷ്യൻ,
 17. സ്പ്രേ പെയിന്റർ,
 18. ഷോറൂം സെയിൽസ് കൺസൽട്ടൻറ്,
 19. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
 20. അക്കൗണ്ട്സ് അസ്സോസിയേറ്റ്,
 21. ഐ ടി ഇന്റർ (മാഹി മാത്രം).

യോഗ്യത: എംബിഎ (എച്ച് ആർ), ഡിഗ്രി/പി ജി, എം കോം, ബി കോം, മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ, പ്ലസ്ടു

താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം.

നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടു വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.

Leave a Reply

error: Content is protected !!