ഗസ്റ്റ് ലക്ചറര്‍, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ്

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ 2021 ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് അസല്‍ രേഖകളും പകര്‍പ്പുകളുമായി കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവരണം. ഫോണ്‍: 04924-254142.

ഫാര്‍മസിസ്റ്റ്: വാക് ഇന്‍ ഇന്റര്‍വ്യൂ

Kasaragod

കാസറഗോഡ് ജില്ലയില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2021 ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. പി.എസ്.സി/എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെയോ പരമാവധി മൂന്ന് മാസമോ ആയിരിക്കും നിയമനം. പ്ലസ്ടു, ഡിഫാം/ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കാഞ്ഞങ്ങാട്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) നേരിട്ട് ഹാജരാകണം. ഫോണ്‍ – 0467 2203118.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: വാക് ഇന്‍ ഇന്റര്‍വ്യൂ

Kasaragod

ജില്ലയില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2021 ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് നടക്കും. പി.എസ്.സി/എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതു വരെയോ പരമാവധി മൂന്ന് മാസമോ ആയിരിക്കും നിയമനം. എസ്.എസ്.എല്‍.സി, എ.എന്‍.എം നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കാഞ്ഞങ്ങാട്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) നേരിട്ട് ഹാജരാകണം. ഫോണ്‍ – 0467 2203118

Leave a Reply