ഗസ്റ്റ് ലക്ചറർ, യോഗ ടീച്ചർ ഒഴിവുകൾ

0
196

ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്

Thiruvananthapuram

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എൻജിനിയറിങ് ബിരുദം ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് എത്തണം.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Palakkad

പാലക്കാട് പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരും ഒക്ടോബര്‍ 11 ന് രാവിലെ 10 ന് അസല്‍ രേഖകളുമായി കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491-2873999.

യോഗ ടീച്ചർ ഒഴിവ്

Thiruvananthapuram

പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ടീച്ചറെ നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 8ന് രാവിലെ 11ന് പൂജപ്പുര ഗവ: മഹിളാമന്ദിരത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം. യോഗയിൽ ഡിപ്ലോമയുള്ള വനിതകളെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുക. വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471 2340126.

ഗസ്റ്റ് അധ്യാപക അഭിമുഖം

Thiruvananthapuram

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം 11 ന് രാവിലെ 11 മണിക്ക് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം.

Leave a Reply