പവർഗ്രിഡ് കോർപ്പറേഷനിൽ 203 ഒഴിവ് – Powergrid Recruitment

0
2098

കേന്ദ്ര സർക്കാർ സ്‌ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 203 ജൂനിയർ ടെക്നനിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. നോർത്തേൺ, ഈസ്‌റ്റേൺ, നോർത്ത് ഈസ്റ്റേൺ, സതേൺ, വെസ്‌റ്റേൺ റീജനുകളിലാണു നിയമനം. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 50 ഒഴിവുണ്ട്. 2023 ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ (ഇലക്ട്രിക്കൽ) ജയം.
പ്രായപരിധി: 27.
ശമ്പളം: പരിശീലനസമയത്ത് 18,500- 25,500, പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 21,500-74,000 പേ സ്കെയിലിൽ ജൂനിയർ ടെക്നിഷ്യൻ W3 ഗ്രേഡിൽ നിയമനം.
ഫീസ്: 200. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻമാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഡോക്യു മെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്‌റ്റ് എന്നിവ മുഖേന. കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്.

അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടി, തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ, ഒഴിവുകളുടെ എണ്ണം www.powergrid.in (Careers->Job Opportunities-> Openings-> Regional Openings) എന്നതിന്റെ കരിയർ സെക്ഷൻ സന്ദർശിക്കുക.
തൽപരരായ ഉദ്യോഗാർത്ഥികൾ പവർഗ്രിഡ് വെബ്സൈ റ്റിൽ ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌ത ശേഷം അപേക്ഷ സമർപ്പിക്കുക.

പവർഗ്രിഡ്ലേക്കുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുന്നത് തുടങ്ങുന്നത് 22.11.2023. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.12.2023. For Official Notification click here . For Online Application click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.