സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ : Govt Jobs in Kerala – November 2024

സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ : Govt Jobs in Kerala - November 2024

0
2509

അക്കൗണ്ട്സ് ട്രെയിനി

നാഷണൽ ആയുഷ് മിഷൻ കേരളം അക്കൗണ്ട്സ് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ 28നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ: 0471 2474550

ഇന്റേൺഷിപ്പിന് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിലെ  വൈറൽ വാക്സീൻസ് വിഭാഗത്തിന്റെ പദ്ധതിയിലേക്ക് സ്‌റ്റൈപെന്റോടു കൂടി രണ്ടുമാസത്തെ ഇന്റേൺഷിപ്പിന് അവസരം. ഡിസംബർ 9 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്:    https://iav.kerala.gov.in/2024/11/13/notification-project-internship/

Advertisements

പ്രോജക്ട് ഫെലോ അഭിമുഖം  

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് ഫെലോയുടെ താത്ക്കാലിക ഒഴിവിലേക്ക് നവംബർ 27ന് 11 മണിക്ക് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in.

എൻട്രി ഹോം ഫോർ ഗേൾസിൽ വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 2ന് രാവിലെ 10.30 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. എം.എസ്.ഡബ്ല്യു / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്‌സി (സൈക്കോളജി) ആണ് യോഗ്യത. പ്രായപരിധി 25 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.orgkeralasamakhya@gmail.com, 0471 2348666.

മെഡിക്കല്‍ കോളേജില്‍ ഇ.ഇ.ജി ടെക്നീഷ്യന്‍ ഒഴിവ്

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.ഇ.ജി ടെക്നീഷ്യന്റെ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നവംബര്‍ 1 ന് 40 വയസ്സ് കവിയരുത്. ന്യൂറോ ടെക്നോളജിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ നേടിയവരായിരിക്കണം. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി/ജനറല്‍ ആശുപത്രി/ജില്ലാ ആശുപത്രി/ മറ്റ് സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മിനിമം ആറുമാസത്തെ പ്രവര്‍ത്തിപരിചയം വേണം. https://forms.gle/2hzudsFXT9KLP8ui9  എന്ന ലിങ്ക് വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇമെയിലില്‍ ലഭിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഡിസംബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖാന്തിരമോ എത്തിക്കേണ്ടതാണ്.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഔട്ടും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പും ഓഫീസില്‍ ലഭിച്ചില്ലെങ്കില്‍ ഓണ്‍ലൈനായി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതല്ല. ഫോണ്‍: 0477-2282021.

Advertisements

കേരഫെഡിൽ നിയമനം

കേരഫെഡിന്റെ തിരുവനന്തപുരം ആനയറയിലുള്ള പ്രാദേശിക ഓഫീസിൽ ടാലി സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ളവർക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.  താൽപര്യമുള്ളവർ നവംബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, വെള്ളയമ്പലം, തിരുവനന്തപുരം- 695033 വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: contact@kerafed.com.

ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിയമനം

തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ എച്ച്എംസിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ലാബില്‍ ജോലി ചെയ്ത പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹോമിയോ ഫാര്‍മസി കൈകാര്യം ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. രണ്ടു തസ്തികകള്‍ക്കും പ്രായപരിധി 40 വയസ്സ്. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 5 ന് രാവിലെ 10 നും ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 7 ന് രാവിലെ 10 നും നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2389065.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.