പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

0
319


കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (NCSC for SC/STs) പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡൈ്വസർ, കൺസൾട്ടന്റ് തസ്തികകളിൽ 70 ഓളം ഒഴിവുകളുണ്ട്. 23ന് തൈക്കാട് ഗവ. സംഗീത കോളേജിന് പിന്നിലുള്ള എൻ.സി.എസ്.സി ഫോർ എസ്.സി/ എസ്.ടി യിലാണ് മേള നടക്കുക.
12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 20നകം രജിസ്റ്റർ ചെയ്യണം. ലിങ്ക്: https://forms.gle/PvGjd3XrGsYp1TiJ7. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.