കുടുംബശ്രീ തൊഴില്‍മേള

Kudumbashree Job Fair 2024

0
2331

Date : 2024 ജനുവരി 13 ന് രാവിലെ 8:30 മുതല്‍
Venue : മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍

കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി ഡി ഡി യു ജി കെ വൈ കേരള നോളേജ് ഇക്കോണമി മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2024 ജനുവരി 13 ന് രാവിലെ 8:30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കും. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഇരുപതോളം കമ്പനികളില്‍ നിന്നായി നിരവധി ഒഴിവുകള്‍ നിലവിലുണ്ട്.  തൊഴില്‍ മേളയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here