പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 11 ന്

0
262

പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 11ന് രാവിലെ 10 ന് തൊഴിൽമേള നടത്തും.

  1. സിവിൽ എൻജിനീയർ( ബി. ഇ, ബിടെക് സിവിൽ),
  2. ആർക്കിടെക്റ്റ്( ബി ആർക്ക്),
  3. സ്ട്രക്ച്ചറൽ ഡിസൈൻ എൻജിനീയർ(ബി. ഇ,
  4. ബിടെക് സിവിൽ/ സ്ട്രക്ച്ചറൽ എൻജിനീയറിങ് ഡിസൈൻ ആൻഡ് എസ്റ്റിമേഷൻ എൻജിനീയർ ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ്,
  5. ബി. ഇ / ബിടെക് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ),
  6. സെയിൽസ് എക്സിക്യൂട്ടീവ് (ബിരുദം),
  7. ഡോക്യുമെന്റ് കൺട്രോളർ/ഡാറ്റാ എൻട്രി( ബിരുദം),
  8. അക്കൗണ്ടന്റ് (ബി. കോം),
  9. ക്യു എസ് എൻജിനീയർ(ബി.ഇ/ ബി. ടെക്) എന്നി ഒഴിവുകളാണുള്ളത്.

താൽപര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ബയോഡാറ്റയും , വൺടൈം രജിസ്ട്രേഷൻ ഫീസായി 250/ രൂപയും സഹിതം മാർച്ച് 10, 11 തിയതികളിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർക്കാണ് മേളയിൽ പ്രവേശനം. മുൻപ് രജിസ്റ്റർ ചെയ്തവർ രശീതി, ബയോഡേറ്റ കോപ്പി(2) ഹാജരാക്കിയാൽ മതിയാവും. ഫോൺ: 0491 2505204.

Leave a Reply