മഹാരാജാസ് കോളേജിൽ നിയമനം

0
3138

എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 14. യോഗ്യരായ അപേക്ഷകർക്ക് എഴുത്ത് പരീക്ഷ,അഭിരുചി പരീക്ഷ എന്നിവ നടത്തും. വിശദാംശങ്ങൾ www.maharajas.ac.in എന്ന വെബ് സൈറ്റിൽ 2023 ഒക്ടോബർ17 ന് പ്രസിദ്ധീകരിക്കും.

യോഗ്യതകൾ
1) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം .

2) ഡാറ്റ എൻട്രി ഓപ്പറേറ്റർ – അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും
വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടർ
പ്രവർത്തി പരിചയം അഭിലഷണീയം

3) ഓഫീസ് അറ്റൻഡണ്ട് – പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.കമ്പ്യൂട്ടർ പരിജ്ഞാനം . 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.