11.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

0
353

ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്

മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിലുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന്
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.

വാച്ച്‌വുമണ്‍ ഒഴിവ്; വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്

മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് വാച്ച്‌വുമണ്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് പകല്‍ 11 മുതല്‍ 12 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിലുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന്
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(10 ഒഴിവ്), സ്റ്റാഫ് നഴ്‌സ്(2 ഒഴിവ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. പ്രായപരിധി 18-36. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/പിജിഡിസിഎ. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്റ്റാഫ് നഴ്‌സ യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്/ജി.എന്‍. കെഎന്‍എംസി അംഗീകരിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം.
ആറു മാസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 15 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാകും രജിസ്‌ട്രേഷന്‍.

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിന്റെ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എന്‍ട്രി ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 14 രാവിലെ 11 ന് വോക് – ഇൻ ഇൻ്റർവ്യൂ നടത്തും.

എസ്.എസ്.എല്‍.സി.,എം.എസ് ഓഫീസ്, ഡാറ്റാ എന്‍ട്രി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്- ഹയര്‍, മലയാളം- ലോവര്‍) എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തണം. ഫോണ്‍ 0481-2568118

മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍ നിയമനം

ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ടത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. റസിഡന്റ് ട്യൂട്ടര്‍ക്ക് വൈകീട്ട് നാല് മുതല്‍ പിറ്റേ ദിവസം രാവിലെ എട്ട് വരെയാണ് ജോലി സമയം. ബിരുദവും ബി.എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരപ്പനങ്ങാടി/ പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് പുരുഷന്‍മാരെയും മഞ്ചേരി, വണ്ടൂര്‍, പെരുമ്പടപ്പ് എന്നിവിടങ്ങളിലേക്ക് വനിതകളെയും പരിഗണിക്കും. അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.

വാക്ക്- ഇന്‍- ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു. കാരറടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡുമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 2021 ന് 39 വയസ്സ് കഴിയരുത്. എസ്.സി, എസ്.റ്റി, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി ഫെബ്രുവരി 19 ന് 11 മണിക്ക് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് മാനേജര്‍ അറിയിച്ചു. താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2846633,9847745135.

Leave a Reply