അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ത്യശ്ശൂർ ജില്ലയിലെ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023 ഓഗസ്റ്റ് ഒന്നിന് പ്രായപരിധി 18 -41 വയസ്. സെപ്റ്റംബർ 19 വരെ www.keralaagriculture.gov.in ൽ ഓൺലൈനായും കൃഷിഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ വഴി ഓഫ് ലൈനായും അപേക്ഷ നൽകാം. 2023 സെപ്റ്റംബർ 21 മുതൽ ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകളിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾ അതത് കൃഷിഭവനകളിൽ ലഭിക്കും. Source

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.