കെക്സ്കോണിൽ വിമുക്തഭടന്മാർക്ക് അവസരം

0
970

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2024 മുതൽ ഡിസംബർ 2024 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 20നു രാവിലെ 10 മുതൽ നവംബർ 30നു വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം. ഈ അപേക്ഷകരിൽ നിന്നും 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള വിന്യാസത്തിന് അപേക്ഷ പ്രകാരം സ്ക്രീനിംഗ് നടത്തും.

കെക്സോൺ മുഖാന്തിരം വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അച്ചടക്ക വിഷയ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ടവരും, പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും, 01 ജനുവരി 1969 നു മുൻപ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് KEXCON, TC – 25/838, Vimal Mandir, Opposite Amritha Hotel, Thycaud P O, Thiruvananthapuram – 695014 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2332558.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.