ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം

0
623

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാർക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിൽ സ്ഥാപിതമാകുന്ന ട്രാൻസിറ്റ് ഹോമിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ/ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് 2022 നവംബർ ഒമ്പത്, 10 തിയതികളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പുരുഷന്മാരായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം.

കെയർടേക്കർ തസ്തികയിൽ നവംബർ ഒമ്പതിന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദവും മുൻ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. GNM/ANM യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 18,390 രൂപ.

കുക്ക് തസ്തികയിൽ നവംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഹോട്ടൽ മാനേജ്മെന്റിലുള്ള ബിരുദം. ഇന്റർ കോൺഡിനെന്റൽ ഭക്ഷണങ്ങൾ പാകം ചെയ്യാനുള്ള കഴിവാണ് യോഗ്യത. പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും അഭികാമ്യം. പ്രായപരിധി 25-45നും ഇടയിൽ ഒരു ഒഴിവാണുള്ളത്. ദിവസ വേതനം 675 രൂപ.

എം.റ്റി സ്റ്റാഫ് / കാഷ്വൽ സ്വീപ്പർ തസ്തികയിൽ 2022 നവംബർ 10ന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. എസ്.എസ്.എൽ.സി പാസ്, പ്രവൃത്തി പരിചയം, നല്ല ആരോഗ്യ ക്ഷമത ഉള്ളവരായിരിക്കണം. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. ദിവസ വേതനം 675 രൂപ.

ഗേറ്റ് കീപ്പർ തസ്തികയിൽ നവംബർ 10ന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി പാസ്, പ്രവൃത്തി പരിചയം, നല്ല ആരോഗ്യ ക്ഷമത ഉള്ളവരായിരിക്കണം. വിമുക്ത ഭടന്മാർക്കു മുൻഗണന. പ്രായപരിധി 25-45നും ഇടയിൽ രണ്ട് ഒഴിവാണുള്ളത്. ദിവസവേതനം 675 രൂപ.

ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം എന്ന കാര്യാലയത്തിൽ നിശ്ചിത സമയത്ത് എത്തണം. കൊല്ലം ജില്ലയിലെ മയ്യനാട് ആദിച്ചനെല്ലൂർ, തൃക്കാവിൽവട്ടം എന്നീ ഗ്രാമപഞ്ചായത്തുകളിലേയും കൊല്ലം കോർപ്പറേഷനിലേയും സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.