പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ തൊഴില്‍മേള ഓഗസ്റ്റ് 11 ന്

പാലക്കാട് എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് 2022 ഓഗസ്റ്റ് 11 ന് രാവിലെ 10 ന് തൊഴില്‍മേള നടത്തുന്നു.

  1. കരിയര്‍ അഡ് വൈസര്‍(ബിരുദം),
  2. ജൂനിയര്‍ പൈത്തണ്‍ ഡെവലപ്പര്‍(ബിരുദം),
  3. ജൂനിയര്‍ പി.എച്ച്.പി ലാരവെല്‍ ഡെവലപ്പര്‍(ബിരുദം),
  4. ജൂനിയര്‍ റിയാക്ട് ജെ.എസ് ഡെവലപ്പര്‍(ബിരുദം),
  5. ഏരിയാ മാനേജര്‍(എസ്.എസ്.എല്‍.സി),
  6. ഫീല്‍ഡ് സ്റ്റാഫ്(എസ്.എസ്എല്‍.സി),
  7. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്(ബിരുദം),
  8. സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍(ബിരുദം),
  9. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍(ബിരുദം) എന്നിവയാണ് ഒഴിവുകള്‍.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. ഓഗസ്റ്റ് 10, 11 തിയ്യതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ, ബയോഡാറ്റ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435

Leave a Reply