ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം

0
54

പാലക്കാട് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍/ബി.എസ്.സി-എം.എല്‍.ടി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവരായിരിക്കണം.

ലാബ് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ വി.എച്ച്.എസ്.സി – എം.എല്‍.ടി യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളഭാഷാ പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35. താത്പര്യമുള്ളവര്‍ 2023 സെപ്റ്റംബര്‍ 18 ന് രാവിലെ 11 ന് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അഭിമുഖം നടക്കും. പങ്കെടുക്കുന്നവര്‍ അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം സൂപ്രണ്ടിന്റെ ചേംബറില്‍ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2530013. Source

LEAVE A REPLY

Please enter your comment!
Please enter your name here