അസിസ്റ്റന്റ് പ്രൊഫസര്‍ താത്കാലിക നിയമനം

0
269

ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസര്‍) നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഓരോ ഒഴിവു വീതമാണുള്ളത്. അതത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദ(നെറ്റ്, പിഎച്ച്.ഡി. എന്നിവ അഭികാമ്യം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളില്‍ ബി.ഇ./ബി.ടെക് ബിരുദവും എം.ഇ./എം.ടെക് ബിരുദവും ഇവയിലേതെങ്കിലുമൊന്നില്‍ ഒന്നാം ക്ലാസ് യോഗ്യതയുമുണ്ടായിരിക്കണം. ഒക്ടോബർ മാസം 13 വരെ http://www.gecbh.ac.in ലൂടെ അപേക്ഷിക്കാം. ഫോണ്‍: 0471-2300484.

Leave a Reply