ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഓഫീസര്‍: ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അവസരം

0
112

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്-II/ ടെക്നിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 797 ഒഴിവിലേക്കാണ് വിജ്ഞാപനം. ജനറല്‍- 325, ഇ.ഡബ്ല്യു.എസ്.- 79, ഒ.ബി.സി.- 215, എസ്.സി.- 215, എസ്.സി.- 119, എസ്.ടി.- 59 എന്നിങ്ങനെയാണ് ഒഴിവുകള്‍. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കുമാണ് അവസരം.

യോഗ്യത: ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലൊന്നില്‍ നേടിയ എന്‍ജിനീയറിങ് ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിലേതെങ്കിലും ഉള്‍പ്പെട്ട സയന്‍സ് ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദം.

ശമ്പളം: 25,500- 81,000 രൂപ. കൂടാതെ സ്പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പ്രായം: 18-27 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം. കായികതാരങ്ങള്‍ക്ക് അഞ്ചുവയസ്സ് ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

പരീക്ഷ: ഓണ്‍ലൈന്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. 100 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. 25 ശതമാനം മാര്‍ക്ക് ജനറല്‍ മെന്റല്‍ എബിലിറ്റിയെയും 75 ശതമാനം മാര്‍ക്ക് യോഗ്യതാ വിഷയങ്ങളെയും അടിസ്ഥാനമാക്കിയാണ്. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ജനറല്‍, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 35, ഒ.ബി.സി.- 34, എസ്.സി., എസ്.ടി.- 33 എന്നിങ്ങനെയാണ് ഓരോ വിഭാഗക്കാര്‍ക്കും പാസ്സാവാന്‍ വേണ്ടത്. വിമുക്തഭടന്മാര്‍ ഇതില്‍ ഏത് വിഭാഗത്തില്‍ പെടുന്നുവോ ആ വിഭാഗത്തിനുള്ള മാര്‍ക്കായിരിക്കും അവര്‍ക്ക് പരിഗണിക്കുക.

ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് പരീക്ഷാകേന്ദ്രങ്ങള്‍ നിര്‍ദേശിക്കാം. ഒരിക്കല്‍ തിരഞ്ഞെടുത്ത കേന്ദ്രം പിന്നീട് മാറ്റാനാവില്ല.
ഫീസ്: റിക്രൂട്ട്മെന്റ് പ്രോസസിങ് ചാര്‍ജായ 450 രൂപ എല്ലാ വിഭാഗക്കാരും അടയ്ക്കണം. ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം. ഫീസ് ഓണ്‍ലൈനായോ എസ്.ബി.ഐ. ചലാന്‍ മുഖേനയോ അടയ്ക്കാം.

അപേക്ഷ: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജൂണ്‍ 23.

LEAVE A REPLY

Please enter your comment!
Please enter your name here