എംപ്ലോയബിലിറ്റി സെന്ററില്‍ മിനി ജോബ് ഫെയര്‍

0
153

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

 1. ഒ എം ആര്‍ വാല്യൂവേറ്റര്‍,
 2. സ്റ്റുഡന്റ് മെന്റര്‍,
 3. ഡി എം എല്‍ ടി ഫാക്കല്‍റ്റി,
 4. ഹോസ്റ്റല്‍ വാര്‍ഡന്‍,
 5. ബിസിനസ് അസ്സോസിയേറ്റ് (വര്‍ക്ക് ഫ്രം ഹോം),
 6. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്,
 7. കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍,
 8. ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്,
 9. ബി-ടു-ബി മാര്‍ക്കറ്റിങ്, സര്‍വീസ് അഡൈ്വസര്‍,
 10. കാര്‍ ഡ്രൈവര്‍,
 11. വാറന്റി എക്സിക്യൂട്ടീവ്,
 12. സെയില്‍സ് എക്സിക്യൂട്ടീവ് (ഔട്ട്സൈഡ് കേരളം),
 13. സെയില്‍സ് കണ്‍സല്‍ട്ടന്റ്, (ഇന്‍ഡോര്‍/ഔട്ട്ഡോര്‍),
 14. അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, പി ജി/എം ബി എ, പോളി (മെക്കാനിക്കല്‍). താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 0497 2707610, 6282942066

LEAVE A REPLY

Please enter your comment!
Please enter your name here