ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകൾ – 28 Nov 2022

0
2487

കീപ്പർ തസ്തിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2022ന് 18-41നും മദ്ധ്യേ. ശമ്പളം 24400-55200. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 19ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

പ്രോജക്ട് അസോസിയേറ്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്‌പെഷ്യൽ ബാംബൂ വെയ്‌വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്‌റിഫിക്, ടെക്‌നിക്കൽ ആൻഡ് മാർക്കറ്റിംഗ് ഇന്റർവെൻഷൻ ഫോർ ട്രൈബൽ എംപവർമെന്റിൽ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്

സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.

അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.

ഡ്രൈവർ ഒഴിവ്

തൃശൂർ മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥിക്ക് എൽഎംവി ലൈസൻസും അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മത്സ്യകർഷക വികസന ഏജൻസി, തൃശ്ശൂർ, പിൻകോഡ് 680 001 എന്ന മേൽ വിലാസത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ 2022 നവംബർ 30ന് 5 മണിക്കു മുൻപ് നേരിട്ട് സമർപ്പിക്കേണ്ടതാണ്.

ദിവസ വേതന അടിസ്ഥാനത്തിൽ ലൈബ്രേറിയൻ നിയമനം

കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ലൈബ്രറി സയൻസ് ബിരുദമുള്ള (ബി എൽ ഐ എസ്‌ സി) ഉദ്യോഗാർത്ഥികൾ വയസ്സ്,വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :04962536125, 2537225. വെബ്സൈറ്റ് : cev.ac.in

അക്കാദമിക് അസിസ്റ്റന്റ് നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താൽക്കാലികമായി നിയമിക്കുന്നു. 60 ശതമാനം മാർക്കോടെ എം കോം/എംബിഎ കോഴ്സ് പാസായിരിക്കണം. 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നെറ്റ് യോഗ്യതയുള്ളവർക്കും യു ജി/പി ജി ക്ലാസുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന. നവംബർ 30നകം അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2339178, 2329468

അധ്യാപക നിയമനം

തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ താൽക്കാലിക ഇംഗ്ലീഷ് അധ്യാപക നിയമനം. യോഗ്യത: ഇംഗ്ലീഷിൽ പിജി, സെറ്റ്. കൂടിക്കാഴ്ച നവംബർ 28ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ നടക്കും. ഫോൺ: 0497 2835260.

സിഡിഎസ്സുകളിൽ അക്കൗണ്ടന്റ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അപേക്ഷകർ അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബികോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 20നും 35നും മദ്ധ്യേ. അപേക്ഷ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 2023 ജനുവരി ഒന്നിനാണ് എഴുത്ത് പരീക്ഷ.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശ്ശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻൻ്റ് ഡ്രാഫ്റ്റും പരീക്ഷാഫീസായി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ‘കുടുംബശ്രീ സി ഡി എസ് അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ – 68 0003. ഫോൺ: 0487 – 2362517

ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ്‌നഴ്സ് നിയമനം

പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഗരസഭാ ഡയലിസിസ് സെന്ററില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി രണ്ട് വീതം ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11.30ന് പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0494 266039.

ഫാം സൂപ്പര്‍വൈസര്‍ നിയമനം

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പൗള്‍ട്ടറി പ്രൊഡക്ഷന്‍ & ബിസിനസ് മാനേജ്മന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ് എന്നിവയാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ് (01.11.2022 ന് 30 വയസ് കഴിയാന്‍ പാടുള്ളതല്ല).പ്രതിമാസ ശമ്പളം 15000 രൂപയും 5000 രൂപ യാത്രാ ബത്തയും കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ, തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10.

സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു

വേങ്ങര ബ്ലോക്കില്‍ 2022-23 വര്‍ഷം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൃഷിശ്രീ കേന്ദ്രത്തിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ (തൊഴിലാളികള്‍) നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരും എസ്.എസ്.എല്‍.സി (ജയിച്ചവര്‍/തോറ്റവര്‍)/ ഐ.ടി.ഐ/ഐ.ടി.സി/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സ്, വേങ്ങര) ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ, വേങ്ങര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എആര്‍ നഗര്‍, എടരിക്കോട്, തെന്നല, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, ഊരകം എന്നീ കൃഷിഭവനുകളുമായോ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here