കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ -18 Jan 2023

0
817

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു ഒഴിവാണുള്ളത്. മൂന്നു വർഷത്തേക്കാണ് (2025 ഡിസംബർ 18 വരെ) നിയമനം. ശമ്പളം പ്രതിമാസം 22000 രൂപ. അഗ്രികൾച്ചർ / ഫോറസ്ട്രി / എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നിർബന്ധം. ഫോറെസ്റ്റ് കാർബൺ സ്റ്റോക്ക് അസ്സെസ്സ്‌മെന്റിൽ ഗവേഷണ പരിചയം, മണ്ണിന്റെയും ചെടിയുടെയും വിശകലനത്തിലുള്ള പ്രവർത്തി പരിചയം തുടങ്ങിയവ അഭികാമ്യം.

2023 ജനുവരി ഒന്നിന് 36 വയസു കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും വയസ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

ഗസ്റ്റ് അധ്യാപക നിയമനം

എറണാകുളം ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികൾ ജനുവരി 21-ന് രാവിലെ 11-ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

സിസ്റ്റം മാനേജർ കരാർ നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. www.kcmd.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം

ഡയാലിസിസ് ടെക്നീഷന്‍ താൽക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൂന്ന് ഡയാലിസിസ് ടെക്നീഷന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ് പ്രായപരിധി 20-36. ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് (ഡിഡിടി) ഡയാലിസിസ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ, ബി.എസ്.സി ഡയാലിസിസ് ടെക്നീഷ്യൻ. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 27 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും

സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് താൽക്കാലിക ഒഴിവ്

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രത്തിലേക്ക് ഫാഷൻ ടെക്നോളജി സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് താൽക്കാലിക ഒഴിവിലേക്ക് ജനുവരി 20ന് രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡിൽ എസ് പി ഓഫീസിന് സമീപമുള്ള സർവ്വകലാശാല കേന്ദ്രത്തിൽ വാക് ഇൻ ഇൻറർവ്യൂ ഉണ്ടായിരിക്കും. ഫാഷൻ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 32800 രൂപ. വിശദവിവരങ്ങൾക്ക് www.pondiuni.edu.in സന്ദർശിക്കുക.

ഗവ. ലോ കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ഗവ. ലോ കോളജിൽ 2022-23 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജനുവരി 28ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

എയ്ഡഡ് സ്കൂളിൽ എൽ.പി സ്കൂൾ അസിസ്റ്റന്റ് ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിൽ എൽ.പി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ സംസാര/കേഴ്വി വൈകല്യമുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള രണ്ടു സ്ഥിരം ഒഴിവ് നിലവിലുണ്ട്. SSLC/ PLUS TWO and TTC/DE.d, K-TET എന്നിവയാണു യോഗ്യത. പ്രായം 18-40നും മദ്ധ്യേ (2022 ജനുവരി ഒന്നിന്). ശമ്പളം 35600 – 75400 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി ആറിനു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

തൊഴിൽ മേള വ്യാഴാഴ്ച
സാങ്കേതിക പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച കളമശേരി ഗവ. ഐ.ടി.ഐയിൽ സംഘടിപ്പിച്ചിട്ടുള്ള മേളയുടെ ഉദ്ഘാടനം രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂരിലെ ഗവ. ഐ ടി ഐ തോട്ടടയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ, 12 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ജനുവരി 23ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാവണം. ഫോണ്‍: 0497 2835183.

അസിസ്റ്റന്റ് സര്‍ജന്‍ നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജനെ നിയമിക്കുന്നു. താല്‍പര്യമുള്ള എം ബി ബി എസും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 21ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2731234.

ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു
ടൂറിസം വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419

നഴ്സിംഗ് ഓഫീസര്‍ നിയമനം
നല്ലൂര്‍നാട് ജില്ലാ ട്രൈബല്‍ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ (ഡയാലിസിസ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ജനറല്‍/ ബിഎസ്‌സി നഴ്സിംഗ്, ഡയാലിസിസ് യൂണിറ്റിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയം, മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ് സഹിതം ജനുവരി 21 ന് രാവിലെ 10 ന് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 296100.

ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240535.

പേഴ്സണൽ അസിസ്റ്റന്റ് സ്ഥിര നിയമനം
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിൽ 60 വാക്ക് സ്പീഡ്, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്ചയിൽ 3 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാൻഡ് ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് യോഗ്യത. സ്‌പെഷ്യൽ സ്‌കൂളുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇൻ മ്യൂസിക് ആണ് യോഗ്യത. താത്പര്യമുള്ളവർ ദി ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695581 എന്ന വിലാസത്തിൽ 27 നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418524, 9249432201, www.tvmsimc.in.

അഡീഷണല്‍ ഫാക്കള്‍ട്ടി നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി അഡീഷണല്‍ ഫാക്കള്‍ട്ടിയെ നിയമിക്കുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്കാണ് അവസരം. 40 വയസിന് താഴെ പ്രായവും എം.എസ്.ഡബ്യൂ./ എം.ബി.എ. (എച്ച്.ആര്‍), എം.എ. സോഷ്യോളജി/ ഡെവലപ്‌മെന്റ് സ്റ്റഡീസ് യോഗ്യതയും മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ജനുവരി 21-ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ, വലിയകുളം ജംഗ്ഷന്‍ ആലപ്പുഴ-688001 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477-2254104.

സ്റ്റാഫ് നിയമനം

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാരാകുറിശ്ശി ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് എസ്.സി വിഭാഗം വനിതാ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 21 നകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496295293.

ഹാച്ചറി സൂപ്പർവൈസർ ഒഴിവ് തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന-അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പൗൾട്രി പ്രൊഡക്ഷൻ ബിരുദവും ബിസിനസ് മാനേജ്മെന്റുമാണ് യോഗ്യത. ഹാച്ചറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായം 01.01.2022ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here