മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സൗജന്യ തൊഴിൽ മേള ജൂലൈ 10-ന്

0
668

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 10-ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്ററിൽ വെച്ച് സൗജന്യ തൊഴിൽ മേളക്ക് അവസരമൊരുക്കുന്നു.

  • Date : 2025 ജൂലൈ 10
  • Venue: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്റർ

പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി, ടീച്ചിംഗ്, ടെക്‌സ്‌റ്റൈൽസ്, ബാങ്കിംഗ് ഇൻഷുറൻസ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖല, പത്രമാധ്യമ, ഫിനാൻസ്, ഫീൽഡ് സൂപ്പർവൈസർ തുടങ്ങിയ മേഖലകളിൽ നിന്നായി ആറിൽ പരം കമ്പനികൾ അറിയിച്ചിരിക്കുന്ന ഒഴിവുകളിലേക്കായി നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജൂലൈ 9-നു മുമ്പായി പേര് രജിസ്റ്റർ ചെയ്തതിന് ശേഷം യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്ററിൽ 2025 ജൂലൈ 10-ന് നേരിട്ടെത്തി രാവിലെ 10 മുതൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടതാണ്.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: www.empekm.in/mccktm. കൂടുതൽ വിവരങ്ങൾക്ക് : 9495628626, 0481-2731025. മോഡൽ കരിയർ സെന്റർ കോട്ടയത്തിന്റെ ഫേസ്ബുക് പേജിലും വിവരങ്ങൾ ലഭ്യമാണ്.