മെഗാ തൊഴിൽ മേള | Mega Job Fair at Trivandrum

0
3649

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 30ൽ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 21ന് ആറ്റിങ്ങൽ ഗവ. കോളജിലാണ് മേള. മേളയിൽ രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Date: 21st October 2023 
Venue: Govt College, Attingal

പ്ലസ് ടു , ഐ.റ്റി.ഐ , ഡിപ്ലോമ , ബിരുദം , ബിരുദാനന്തര ബിരുദമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. നഴ്‌സിംഗ്, ഫാർമസിസ്റ്റ്, സൈക്കോളജിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ഫിസിയോതെറാപ്പിസ്റ്റ്, വെബ് ഡിസൈനർ, സൈറ്റ് എഞ്ചിനീയർ, വിപണന മേഖല, ഓട്ടോമൊബൈൽ, ടെലികോം, ഇലക്ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴിലന്വേഷകർക്കായി അണിനിരക്കുന്നത്.

താത്പര്യമുള്ളവർ http://www.ncs.gov.inഎന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 6 സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും NCS ഐ.ഡിയും കൈയിൽ കരുതണം. സംശയ നിവാരണത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.

https://forms.gle/dUGrEUMPRrnbFesy7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മേളയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.