അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
69

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെ മുതുകുളം അഡീഷണല്‍ പ്രൊജക്ടിന് പരിധിയിലുള്ള ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ളതും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ദേവികുളങ്ങര പഞ്ചായത്തില്‍ സ്ഥിര താമസമുള്ള 18-നും 46-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 2023 ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കായംകുളം മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0479 2442059. Source

LEAVE A REPLY

Please enter your comment!
Please enter your name here