04.02.2022- കേരളത്തിലെ വിവിധ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ

0
417

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വോക്ക്-ഇൻ ഇൻ്റർവ്യൂ

മഹാത്മാഗാന്ധി സർവ്വകലാശാല – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായുള്ള വോക്-ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10.30 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവ്വകലാശാലയിലെ എഡി. എ 7 സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

വാക്-ഇൻ-ഇന്റർവ്യൂ
സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പരിചയ സമ്പന്നർക്കും ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന. മാസവേതനം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണാനുകൂല്യമുള്ളവർക്കും നിയമാനുസൃത ഇളവ് അനുവദിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിൽ (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര) ഫെബ്രുവരി 10ന് രാവിലെ 10നു നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

സമഗ്ര ശിക്ഷാ കേരളയിൽ കരാർ കൺസൾട്ടന്റ്
സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഓഫിസിലേക്ക് കൺസൾട്ടന്റുമാരുടെ രണ്ട് ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലാനിങ്, പെഡഗോജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യതാ മാനദണ്ഡങ്ങളടക്കമുള്ള വിവരങ്ങൾ www.ssakerala.in ൽ ലഭിക്കും. ബയോഡാറ്റയും പൂരിപ്പിച്ച അപേക്ഷയും സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ), സ്റ്റേറ്റ് പ്രൊജക്ട് ഓഫിസ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം
ആലപ്പുഴ: ജില്ലാ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്‍റെയോ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ.

പ്രായം 2022 ജനുവരി ഒന്നിന് 18നും 30നും മധ്യേ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവ് അനുവദിക്കും. ദിവസവേതനം 780 രൂപ.

സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19ന് ഉച്ചകഴിഞ്ഞ് മൂന്നിനകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ് പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. ഫോൺ: 0477 2252496, 2253836.

അദ്ധ്യാപക നിയമനം
ചേനാട് ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ് വിഭാഗം നാച്ചുറല്‍ സയന്‍സ് വിഷയത്തില്‍ താല്‍ക്കാലിക അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 7 ന് രാവിലെ 9 ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.