05.02.2022: കേരളത്തിലെ വിവിധ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ

0
496

ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) ജോലി ഒഴിവ്

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) തസ്തികയിലേക്ക് നാല് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 19-നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. യോഗ്യത എസ്.എസ്.എല്‍.സി, എന്‍.ടി.സി കാര്‍പ്പെന്റര്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഗസ്റ്റ് ലക്ചറർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ഫെബ്രുവരി 11 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ ഇന്റർവ്യൂ ബോർഡ് പരിശോധിച്ചതിന് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി നിയമനം നടത്തും.

ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു
പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിയിൽ മൂന്ന് ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കാണ് അവസരം. ബയോഡാറ്റയും ഫുൾസൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 9 വരെ ആശുപത്രി ഓഫീസിലെത്തി അപേക്ഷ നൽകാം. ഇന്റർവ്യൂ 10ന് ഓൺലൈനായി നടത്തും. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന. മൊബൈൽ നമ്പറും ഇ-മെയിലും ബയോഡാറ്റയിൽ ഉണ്ടായിരിക്കണം.

പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ (ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്ന) കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈൻ ആന്റ് കണ്ടക്ട് എക്‌സ്റ്റെൻഷൻ ആന്റ് ഔട്ട്‌റീച്ച് പ്രോഗ്രാംസ്’ ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in) ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ജൂനിയിര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 9 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 266700.

കൂടിക്കാഴ്ച്ച
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രൊമോട്ടറെ നിയമിക്കുന്ന തിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 11 ന് രാവിലെ 10 ന്് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പ്ലസ്ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ. പ്രമോട്ടര്‍മാരില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും പ്രായപരിധി 50 വയസ്സുമാണ്. നിയമനം മാര്‍ച്ച് 31 വരെയായിരിക്കും . താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നു
പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 7ന് രാവിലെ 10ന് പോളിടെക്‌നിക്ക് ഓഫീസില്‍. ഫോണ്‍ 04672234020, 9895821696

ഫാര്‍മസിസ്റ്റ് ഒഴിവ്
ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് 31 വരെയുള്ള താല്‍ക്കാലിക ഒഴിവിലേക്ക് കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഫാര്‍മസിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 7 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 04994 284808

കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021 -22 അധ്യായന വര്‍ഷത്തേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (തമിഴ് മീഡിയം) ജോഗ്രഫി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി ഒ ഇടുക്കി. പിന്‍ – 685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടുന്നതാണ്. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രു.10 ന് വൈകിട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 -296297 എന്ന നമ്പറില്‍ ബന്ധപ്പെടുക

മാനേജരെ നിയമിക്കുന്നു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: എം.ബി.എ ഫിനാന്‍സ് / എം.കോം ഫിനാന്‍സ്, മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം, ജിഎസ്ടി ടാക്‌സ് പ്രാക്ടീസ് പരിചയം അഭികാമ്യം.

പ്രായ പരിധി: 40വയസ്സ്.

അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരായിക്കണം.

അപേക്ഷ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട്-673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

അവസാന തീയതി ഫെബ്രുവരി 18.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2720012.

LEAVE A REPLY

Please enter your comment!
Please enter your name here