ഗസ്റ്റ് ട്രേഡ്‌സ്മാന്‍ നിയമനം
കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്‌നിക്ക് കോളജില്‍ ജനറല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഗസ്റ്റ് ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.എസ്.എസ്.എല്‍.സി, ഐ.ടി.ഐ(ഫിറ്റിങ്)അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2750790.
കുക്ക് ഒഴിവ്
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 18 മുതല്‍ 56 വയസ് വരെയുള്ളവരും ഏഴാം ക്ലാസ് പാസായവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വയസ്, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രി ഓഫീസില്‍ ഡിസംബര്‍ 13ന് രാവിലെ 9.30ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0494 2977031.
മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ നിയമനം
നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ ദിവസവേനാടിസ്ഥാനത്തില്‍ മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടറെ (എം.സി.ആര്‍.ടി ) നിയമിക്കുന്നതിനുള്ള വാക് -ഇന്‍- ഇന്റര്‍വ്യൂ ഡിസംബര്‍ 10ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.ടി.ഡി.പി.യില്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ എച്ച്.എസ്.ടി തസ്തികയിലേക്ക് പി.എസ്.സി നിയമനത്തിനാവശ്യമായ അതേ യോഗ്യതയാണ് എം.സി.ആര്‍.ടി തസ്തികയിലേക്കും ആവശ്യമുള്ളത്. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 04931 220315.
അതിഥി അധ്യാപക നിയമനം
നിലമ്പൂര്‍ ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10ന് രാവിലെ 10.30 ന് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:9846877547