തൊഴിലുറപ്പ് : കേരളത്തിൽ 915 റിസോഴ്സ് പേഴ്സൺ ഒഴിവ്

0
926

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം.

വില്ലേജ് റിസോഴ്സ് പേഴ്സൺ: ഒഴിവ്: 808

യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം. ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും, കുടുംബശ്രീ സി.ഡി.എസ്./എ. ഡി.എസ്. സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ച പരിചയം, നെഹ്രു യുവ കേന്ദ്ര, യുവജനക്ഷേമ ബോർഡ്, സാക്ഷരതാ മിഷൻ, പട്ടികജാതി/ പട്ടികവർഗ പ്രമോട്ടർ, ലൈബ്രറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം, വിവിധ വികസന പരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

പ്രായപരിധി: 35 വയസ്സ് (2022 ജനുവരി 1 അടിസ്ഥാനത്തിൽ . ശമ്പളം : 350 രൂപ ( പ്രവ്യത്തി ചെയ്യുന്ന ദിനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം )

ബ്ലോക്ക് റിസോഴ്സ് പേഴ്സൺ : ഒഴിവ്: 107

തൊഴിലാളികൾക്കും പഞ്ചായത്ത് അധികൃതർക്കും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും ഉണ്ടാക്കുക, വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ പരിശീലിപ്പിക്കുക, സോഷ്യൽ ഓഡിറ്റിൽ അവരെ സഹായിക്കുക, സോഷ്യൽ ഓഡിറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തനങ്ങൾ ഏകോപ്പിക്കുക, ബ്ലോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്സ് പേഴ്സൺ ഏൽപിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നിവയാണ് ബ്ലോക്ക് റിസോഴ്സ് പേഴ്സണിന്റെ ചുമതലകൾ.

യോഗ്യത: ബിരുദം. സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, കുടുംബ ശ്രീ ഉൾപ്പെടെയുള്ള സാമൂഹികാധിഷ്ഠിത സന്നദ്ധ സംഘടനകളിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള അറിവും പ്രായോഗിക പരിചയവും, വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം.

പ്രായപരിധി: 40 വയസ്സ് (2022 ജനുവരി 1 അടിസ്ഥാനമാക്കി). ശമ്പളം: 13000 രൂപ. സ്ഥിരയാത്രാ ബത്ത: 2000 രൂപ.

ഓരോ തസ്തികയ്ക്കും പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറവും വിശദ വിവരങ്ങളും www.socialaudit.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അപേക്ഷ ഡയറക്ടർ, സി.ഡബ്ല്യു.സി. ബിൽഡിങ്സ്, രണ്ടാം നില, എൽ.എം.എസ്. കോമ്പൗണ്ട്, പാളയം, വികാസഭവൻ പി.ഒ., . തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2724696. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.