കേരാഫെഡിന്റെ രണ്ട് പ്ലാന്റുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ വർക്കർമാരായി ജോലി ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

1. കേരഫെഡ് ഓയിൽ കോപ്ലക്സ് കരുനാഗപ്പള്ളി, കൊല്ലം (KOCK) 2. കേരാഫെഡ് കോക്കനട്ട് കോംപ്ലക്സ്, നടുവണ്ണൂർ, കോഴിക്കോട് (KCCN)

യോഗ്യത : ഏഴാം ക്ലാസ്സ് വിജയം

പ്രായപരിധി 18-40 വയസ്സ് പ്രായപരിധി 01/01/2021-ൽ 18 പതിനെട്ട് വയസ്സ് തികഞ്ഞിരിക്കേണ്ടതും, 40 (നാൽപ്പത് വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. സംവരണ വിഭാഗത്തിലുള്ളവർക്ക് സഹകരണ നിയമപ്രകാരമുള്ള വയസ്സ് ഇളവ് ഉണ്ടായിരിക്കുന്നതാണ്.

നിലവിൽ കേരാഫെഡിന്റെ പ്ലാന്റുകളിൽ ജോലി ചെയ്തുവരുന്ന ചുമട്ട് തൊഴിലാളികൾക്കും ടി തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ഇവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം നടത്തുന്നത്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് വർഷമായിരിക്കും.

സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ, തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ദിവസവേതനമാണ് നൽകുന്നത്.

താല്പര്യമുള്ളവർ, വെബ് സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചുവടെ ചേർത്തിരിക്കുന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. 24/12/2021, വൈകുന്നേരം മണിയ്ക്കകം 5 അപേക്ഷ

തപാലിൽ അയക്കുന്നതും, നേരിട്ട് നൽകുന്നതുമായ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ മുഖാന്തിരമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് വർക്കർ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷാ ഫോറം ലഭിക്കാൻ സന്ദർശിക്കുക https://kerafed.com/tender.php

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.