മലപ്പുറം ജില്ലയിലെ ജോലി ഒഴിവുകൾ| Jobs in Malappuram

0
1114

നഴ്‌സ്, സെക്യൂരിറ്റി നിയമനം
വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്റർ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്‌സ്, ഡേ സെക്യൂരിറ്റി എന്നിവരെ താത്കാലികമായി നിയമിക്കുന്നു. ജനറൽ നഴ്‌സിങ്, പാലിയേറ്റീവ് നഴ്‌സിങിൽ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് നഴ്‌സ് തസ്തികയിലേക്കും 30നും 60നും മധ്യേ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യത, പി.ആർ.ടി.സി സർട്ടിഫിക്കറ്റുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എപ്രിൽ 25ന് രാവിലെ 10.30ന് വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931 249600.

ഡ്രൈവർ കം അറ്റൻഡർ നിയമനം
മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഡ്രൈവിംഗ് ലൈസൻസ്, എൽ.എം.വി ബാഡ്ജ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 24ന് രാവിലെ 11ന് മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രം ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

എംപ്ലോയബിലിറ്റി സെന്റർ മുഖേന അധ്യാപകരെ നിയമിക്കുന്നു
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ചയും നിയമനവും നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 27ന് രാവിലെ 10.30ന് ബയോഡാറ്റ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0483 2734737, 8078428570.

Recruitment of teachers in private Educational Institutions is done under the auspices of Malappuram District Employment Exchange Employability Centre. Candidates should appear at the Employability Center at Malappuram Civil Station with their resume on 27th April 2023 at 10.30 am. PHONE: 0483 2734737, 8078428570.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.