കേരള സർക്കാർ ജോലികൾ – താത്കാലിക നിയമനം

അറ്റന്റർമാരെ നിയമിക്കുന്നു

തൃശൂർ ജില്ല ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള സർക്കാർ ഡിസ്പെൻസറികളിലെ ഒഴിവുള്ള അറ്റന്റർ തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അറ്റന്റർമാരെ നിയമിക്കുന്നു. പ്രായപരിധി 21-നും 45-നും ഇടയിൽ. യോഗ്യത എസ് എസ് എൽ സി പാസായിരിക്കണം. മൂന്ന് വർഷമെങ്കിലും അംഗീകൃത ഹോമിയോ ഫാർമസിയിൽ ജോലി ചെയ്തുള്ള പരിചയം, സേവനത്തിന് ഒരു രജിസ്റ്റേഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഏപ്രിൽ 29 വെള്ളിയാഴ്ച രാവിലെ 10.30ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ റൂം നമ്പർ 34 ൽ (ഗ്രൗണ്ട് ഫ്ളോർ) സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം ഏപ്രിൽ 27നുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) അപേക്ഷ സമർപ്പിക്കണം.

സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവ്

പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയ്ക്ക് ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്. ഐടിഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഐടി എന്നിവയില്‍ ഡിപ്ലോമയും ഓഫീസ് ഡിജിറ്റലൈസേഷനില്‍ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ഏപ്രില്‍ 11ന് 21നും 30നും മധ്യേ. പ്രതിമാസം 24,040 രൂപ പ്രതിഫലം നല്കും. ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മെയ് 25 രാവിലെ 11 മണിക്ക് പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ കോടതി ഓഫീസില്‍ അഭിമുഖം നടത്തും. താല്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം പാസ്‌പോര്‍ട്ട് ഫോട്ടോ സഹിതം വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മൊബൈല്‍ ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. വിശദാംശങ്ങള്‍ നല്‍കിയ അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കു. ഫോണ്‍ : 04869 233625. മെയില്‍ itipeerumade@gmail.com.

സിവിൽ എൻജിനിയറിങ് ലക്ചറർ അഭിമുഖം 25ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചററുടെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഏപ്രിൽ 25 രാവിലെ 9:30ന് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്

Leave a Reply