പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോട് അനുബന്ധിച്ച് ജില്ലാ തല അപ്രന്റീസ് മേള 2022 ഒക്ടോബർ മാസം 10 ന് ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ നടത്തും. വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷത്തേക്ക് അപ്രന്റീസായി നിയമിക്കും.
ഐ.ടി.ഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ട്രെയിനികള്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍,ഫോട്ടോ,മറ്റ് അനുബന്ധ രേഖകളുമായി രാവിലെ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ എത്തിച്ചേരണം. ഫോണ്‍ : 0468 225 8710.