ഇസാഫ് ബാങ്കില്‍ നിയമനം: തൊഴില്‍ മേള ഏപ്രിൽ 22ന്

0
414

പാലക്കാട് എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇസാഫ് ബാങ്കിലെ ഒഴിവുകള്‍ നികത്തുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2022 ഏപ്രില്‍ 22ന് തൊഴില്‍മേള നടത്തും.

  1. ബ്രാഞ്ച് മാനേജര്‍,
  2. ബ്രാഞ്ച് ഓപ്പറേഷന്‍സ് ഓഫീസര്‍,
  3. സെയില്‍സ് ഓഫീസര്‍,
  4. ഗോള്‍ഡ് ലോണ്‍ ഓഫീസര്‍,
  5. ടെല്ലര്‍,
  6. അക്കൗണ്ടന്റ് തസ്തികകളിലേക്ക് ബിരുദമാണ് യോഗ്യത.
  7. സെയില്‍സ് കണ്‍സള്‍ട്ടന്റിന് പ്ലസ് ടു/ഡിഗ്രിയാണ് യോഗ്യത.
  8. സര്‍വീസ് അഡൈ്വസര്‍,
  9. ഫ്ളോര്‍ സൂപ്പര്‍വൈസര്‍ എന്നിവയ്ക്ക് ഡിപ്ലോമ ഓട്ടോമൊബൈല്‍, മെക്കാനിക്കലും
  10. ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഐ.ടി.ഐ, എസ്.എസ്.എല്‍.സി, പ്ലസ് ടുവുമാണ് യോഗ്യത.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. ഏപ്രില്‍ 20, 21, 22 തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ബയോഡാറ്റായും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി, ബയോഡാറ്റയുടെ രണ്ട് പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയാകും. ഫോണ്‍: 0491 2505204
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Leave a Reply