കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ – Central Reserve Police Force (സിആർപിഎഫ് – CRPF ) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ – Technical/Tradesmen) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ട്രേഡുകൾ:
പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായ്കരംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ.
സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി.
ശമ്പളം: പേ ലെവൽ 3 (21,700–69,100)
പ്രായം: കോൺസ്റ്റബിൾ (ഡ്രൈവർ): 2023 ഓഗസ്റ്റ് ഒന്നിന് 21–27. മറ്റു തസ്‌തികകൾക്ക്: 2023 ഓഗസ്റ്റ് ഒന്നിന് 18–23. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമുക്‌തഭടന്മാർക്കും 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
സാങ്കേതിക യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്‌റ്റിൽ വിജയിക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത:
പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80–85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
സ്‌ത്രീ: ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്‌ത്രീകൾക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. 2023 മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
Latest Jobs
-
Kerala PSC Computer Assistant Gr II Recruitment 2026: Apply Online for University Jobs
-
Kerala PSC Store Keeper Recruitment 2026: Oil Palm India Ltd Notification Released
-
കേരള PSC ജിയോളജിക്കൽ അസിസ്റ്റന്റ് നിയമനം: ₹91,200 വരെ ശമ്പളം|ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള 250+ ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ ജോബ് ഇന്റർവ്യൂ ജൂലൈ 17-ന് |വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ അവസരങ്ങൾ
-
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
-
വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്
-
കേരള പി.എസ്.സി മുഖേന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോലി നേടാം – ₹1.05 ലക്ഷം വരെ ശമ്പളം
-
Kerala PSC Assistant Engineer (Electrical) Recruitment 2026 – Apply Online for Kerala State Housing Board Vacancy (Category No. 044/2026)
-
Recruitment of Male Industrial Nurses to UAE 2026 – ODEPC Notification | 100 Vacancies | Salary AED 5,000
-
Bank of India Credit Officer Recruitment 2026: Apply Online for 779 Vacancies | Salary up to ₹1.20 Lakh
-
RRB Technician Recruitment 2026 Notification Out: Apply Online for 6,557 Technician Grade I & Grade III Vacancies
-
ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
-
Kozhikode Employability Centre Job Fair: Walk-in Interview on 10 July | Multiple Private Job Vacancies
-
ഔഷധിയിൽ മെഷീൻ ഓപ്പറേറ്റർ നിയമനം – യോഗ്യത: ഐ.ടി.ഐ / പ്ലസ് ടു.

