കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റൻ്റ് സെൻട്രൽ ഇൻ്റലിജൻസ് ഓഫിസർ ഗ്രേഡ്-II/ എക്സ‌സിക്യൂട്ടീവ് തസ്‌തികയിൽ 995 ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. അസിസ്‌റ്റൻ്റ് സെൻട്രൽ ഇൻ്റലിജൻസ് ഓഫിസർ ഗ്രേഡ് II/എക്സിക്യൂട്ടീവ് എക്‌സാമിനേഷൻ 2023 മുഖേനയാണ് തിരഞ്ഞെടുപ്പ്. 2023 ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റ‌ീരിയൽ) തസ്‌തികയാണ്. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല.

യോഗ്യത: ബിരുദം/തത്തുല്യം, കംപ്യൂട്ടർ പരിജ്‌ഞാനം അഭിലഷണീയം.
പ്രായം: 18-27 വയസ്സ്. ഉയർന്ന പ്രായത്തിൽ എസ്‌സി/ എസ്ട‌ിക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും മറ്റു യോഗ്യരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: ലെവൽ 7 (44,900-1,42,400 രൂപ).
ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 550 രൂപ (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്‌മെൻ്റ് പ്രോസസിങ് ചാർജ് 450 രൂപയും). മറ്റുള്ളവർക്ക് റിക്രൂട്മെന്റ് പ്രോസസിങ് ചാർജായ 450 രൂപ മതി. ഓൺലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ.
www.mha.gov.in; www.ncs.gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.