അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

0
512

കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്,കീരംപാറ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്ക്, നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകുന്നതുമായ ഒഴിവുകളിലേക്കായി അപേക്ഷകള്‍ ക്ഷണിച്ചു.

ഈ പഞ്ചായത്തുകളില്‍ സ്ഥിരം താമസക്കാരും, സേവന തല്‍പരത ഉളളവരും, മതിയായ ശാരീരിക ശേഷിയുളളവരും 01.01.2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.

അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം (ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ നടത്തുന്ന ”എ” ലെവല്‍ തുല്യതാ പരീക്ഷ ജയിച്ചവരെയും എസ്.എസ്.എല്‍.സിക്ക് തുല്യമായി പരിഗണിക്കും..) അങ്കണവാടി ഹെല്‍പ്പര്‍: എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജൂണ്‍ 21 വൈകിട്ട് അഞ്ചിനകം കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഈ ഓഫിസില്‍ നിന്നോ, 0485-2828161 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.