കേരളത്തിലെ ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 24 February 2023

0
671

ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യാത്രാബത്ത ഉള്‍പ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സില്‍ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്സ്. അപേക്ഷകര്‍ ആലപ്പുഴ താമസിക്കുന്നവര്‍ ആയിരിക്കണം.

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ച്ച് രണ്ടിന് മുന്‍പായി ആലപ്പുഴ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണം. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവര്‍ക്കും മുമ്പ്് ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. മറൈന്‍ ഡാറ്റ കളക്ഷന്‍, ജവനൈല്‍ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സര്‍വെയുടെ വിവരശേഖരണം, ഉള്‍നാടന്‍ ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നും ഫിഷ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്നിവയാണ് ചുമതല. ഫോണ്‍: 0477-2251103

റേഡിയോളജിസ്റ്റ് ഒഴിവ്

കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍(എച്ച്ഡിഎസ്) എന്നീ സ്ഥാപനങ്ങളില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്.

യോഗ്യത: എംഡി ഇന്‍ റേഡിയോ ഡയഗ്‌നോസിസ്/ഡിഎംആര്‍ഡി/ഡിപ്ലോമ ഇന്‍ എന്‍ബി റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സിഇസിറ്റി, മാമ്മോഗ്രാം ആന്റ് സോണോ മാമ്മോഗ്രാം. ശമ്പള സ്‌കെയില്‍: 70,000 രൂപ. പ്രായം: 18-41 വയസ്. നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.

എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ ഒഴിവ്

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയിയുടെ കീഴില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്.

യോഗ്യത: എംഡി/ഡിഎംആര്‍ഡി/ ഡിപ്ലോമ ഇന്‍ എന്‍ബി എമര്‍ജന്‍സി. ശമ്പള സ്‌കെയില്‍: 70,000 രൂപ. പ്രായം: 18-41 വയസ്.
നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍

കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ താല്‍ക്കാലിക ഒഴിവുകള്‍

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ്(1 ഒഴിവ്), ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍(1 ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി(1 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(1 ഒഴിവ്), എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.

ഡയാലിസിസ് ടെക്‌നിഷ്യന്‍: യോഗ്യത:-മെഡിക്കല്‍ കോളജ്(ഡിഎംഇ)ല്‍ നിന്ന് ഡയാലിസിസ് ടെക്‌നിഷ്യന്‍ ബിരുദം/ഡിപ്ലോമ.

അക്കൗണ്ട്‌സ് അസിസ്റ്റന്റ് യോഗ്യത: -അക്കൗണ്ടിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍: യോഗ്യത:-സോഷ്യല്‍ സര്‍വീസില്‍ ബിരുദം, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി: യോഗ്യത:-സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗില്‍ ബിരുദം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത:- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2023 ഫെബ്രുവരി 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422458.

ഗസ്റ്റ് ഇന്‍സ്ട്രക്ടർ താല്‍ക്കാലിക ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് സെക്ഷനിലേക്ക് പരിശീലനം നല്‍കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമ / ഡിഗ്രിയും 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് ഇന്‍സ്ട്രക്ടറുടെ യോഗ്യത.. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച് 1 ന് രാവിലെ 10.30 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍: 8089789828, 0484-2557275.

അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സീനിയര്‍ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ തസ്തികയില്‍ ഒഴിവ്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ Application for the post of Anaesthesia Technician എന്ന് ഇ മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 0484 2386000

നാഷണല്‍ യൂത്ത് വൊളന്റിയറാകാം

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വൊളന്റിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 30 യുവതീ യുവാക്കള്‍ക്കാണ് അവസരം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ യുവജന സന്നദ്ധ സംഘടനകള്‍ വഴി ജനങ്ങളിലെത്തിക്കുകയാണ് വൊളന്റിയര്‍മാരുടെ ജോലി.

2023 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 29 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത എസ് എസ് എല്‍ സി വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന. വിദ്യാര്‍ഥികള്‍, മറ്റു ജോലിയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പരിശീലനത്തിന് ശേഷം 2023 ഏപ്രില്‍ മുതലായിരിക്കും നിയമനം.

പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. ഒരു വര്‍ഷമാണ് നിയമന കാലാവധി. മികവുളളവര്‍ക്ക് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം www.nyks.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 9 നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ 0484 2422800, 8714508255 എന്ന ഫോണ്‍ നമ്പറിലോ nyk.ernakulam@gmail.com എന്ന മെയിലിലോ ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പി.ഒ എന്ന വിലാസത്തില്‍ ലഭിക്കും. രജിസ്‌ട്രേഷനുള്ള ലിങ്ക്: bit.ly/nyv2023

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
മാനന്തവാടി താലൂക്കിലെ അഭ്യസ്തവിദ്യരും, തൊഴില്‍രഹിതരുമായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ മുഖേന വിവിധ അപേക്ഷകള്‍ അയയ്ക്കുന്നതിനും, വിവിധ ഓണ്‍ലൈന്‍ സഹായങ്ങള്‍ നല്‍കുന്നതിനുമായി മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പനമരം, മാനന്തവാടി, തവിഞ്ഞാല്‍, കുഞ്ഞാം, കാട്ടിക്കുളം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു അടിസ്ഥാന യോഗ്യതയുളളവരും ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/ മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയവും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടൈപ്പ് റൈറ്റിംഗ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയുമായി മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ഫെബ്രുവരി 28 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 2 വര്‍ഷത്തില്‍ കൂടുതല്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളില്‍ സഹായിയായി പ്രവര്‍ത്തിച്ചവര്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടതില്ല. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 04935 240210

തൊഴിൽ മേള ഫെബ്രുവരി 25 ന്
അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തൊഴിൽ മേള ഫെബ്രുവരി 25 ശനി രാവിലെ 8 മുതൽ തോട്ടട ഗവ: പോളിടെക്നിക് കോളേജിൽ നടത്തും.രാവിലെ 9 ന് മുൻ എം പി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. കേരള നോളജ് ഇക്കോണമി മിഷൻ, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ എന്നിവ സംയുക്തമായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ സ്വകാര്യ സംരംഭകർക്ക് മുൻതൂക്കം നൽകി സംഘടിപ്പിക്കുന്ന മേളയിൽ ഇത് വരെ അമ്പതിലേറെ കമ്പനികൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. 250 വ്യത്യസ്ത തസ്തികകളിലായി അഞ്ഞൂറിലേറെ ഒഴിവുകളാണ് നിലവിലുള്ളത്.
നോളജ് ഇക്കോണമി മിഷൻ വികസിപ്പിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം അഥവാ ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്ന് ഡി ഡബ്ല്യു എം എസ് ആപ് ഡൗൺലോഡ് ചെയ്തും രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. തൊഴിൽദാതാക്കളും രജിസ്റ്റർ ചെയ്യണം. ഇമെയിൽ : kshreekdisc.knr@gmail.com. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ യുപി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, നോളജ് എക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ജി പി സൗമ്യ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ എസ് ഷിറാസ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ എം സുർജിത്ത്, ഡി ഡി യു ജി കെ ജില്ലാ പ്രോഗ്രാം മാനേജർ ജുബിൻ ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യൂത്ത് വളണ്ടിയര്‍ നിയമനം
പാലക്കാട് നെഹ്റു യുവ കേന്ദ്രയില്‍ യുവതി -യുവാക്കളില്‍ നിന്നും നാഷണല്‍ യൂത്ത് വളണ്ടിയര്‍ നിയമനത്തിന് അപേക്ഷിക്കാം. ജില്ലയിലെ സ്ഥിര താമസക്കാര്‍, പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2023 ഏപ്രില്‍ ഒന്നിന് 18 നും 29 നും ഇടയില്‍. 5000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ www.nyks.nic.in ല്‍ മാര്‍ച്ച് ഒന്‍പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ -0491-2505024, 9497650495, 6282296002

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്ന സുരക്ഷ പ്രൊജക്ടിന്റെ ഭാഗമായി എം ആന്റ് ഇ ഓഫീസര്‍ തസ്തികയിലേയ്ക്ക് ഫെബ്രുവരി 28ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.പി.എച്ച്/ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 30 വയസ്സിന് താഴെയുള്ളവര്‍ക്ക് ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും (അസ്സല്‍ ഉള്‍പ്പെടെ) സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സേവന കാലയളവില്‍ 12000/- (പന്ത്രണ്ടായിരം രൂപ നിരക്കില്‍ ശമ്പളവും നിയമാനുസൃത യാത്രാബത്തയും ലഭിക്കും. അധിക വിവരങ്ങള്‍ക്ക് 7025338597 എന്ന നമ്പരില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here