01.04.2022 – കേരളത്തിലെ ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

0
512

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ലാബ് ടെക്നീഷ്യന്‍

മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫാര്‍മസിസ്റ്റ്

മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ഗവണ്‍മെന്റ് അംഗീകൃത ബി.ഫാം /ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

മേട്രണ്‍ തസ്തികയില്‍ താല്‍കാലിക ഒഴിവ്

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (ഫീമെയില്‍) തസ്തികയിലേക്ക് താല്‍കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ 19നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (പുരുഷന്മാരും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രിയും ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനിലുളള ആറു മാസത്തെ പരിചയവും.

നഴ്‌സ് ഒരു ഒഴിവ്; ഇന്റര്‍വ്യൂ 5ന്

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഒരു നഴ്‌സ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11-ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം.

കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്ന് മൂന്നു മാസത്തെ ബേസിക് ഇന്‍ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് അല്ലെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്ന് മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ബി.എസ്.സി നഴ്‌സിംഗ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിംഗ് പാസായിരിക്കണം.

Leave a Reply