കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2022 മാർച്ച് 25 വെള്ളിയാഴ്ച കൊല്ലം, ചാത്തന്നൂർ ഗവ. ഐ.റ്റി.ഐ യിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. “കരിയർ എക്സ്പോ 2022” എന്ന ഈ തൊഴിൽ മേളകൾ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
കൊല്ലം ജില്ല
സ്ഥലം : ഗവ. ഐ.ടി.ഐ ചാത്തന്നൂർ, കൊല്ലം
തീയതി : 25 മാർച്ച് 2022
www.ksycjobs.kerala.gov.in
നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരംനേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം.