പട്ടികജാതി വികസന വകുപ്പില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: 44 ഒഴിവ്

0
315

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയത്തിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്.

എംബിഎ, ബിബിഎ, ഏതെങ്കിലും വിഷയങ്ങളില്‍ ബിരുദവും ഡിപ്ലോമയും, രണ്ടു വര്‍ഷ പരിചയവും ഒപ്പം എംപ്ലോയബിലിറ്റി സ്‌കില്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരും, ഇംഗ്ലീഷ് ഭാഷയിലുള്ള മികച്ച ആശയവിനിമയശേഷിയോടൊപ്പം പത്താം തരമോ ഡിപ്ലോമയോ അതിനു മുകളിലുള്ള വിദ്യാഭ്യാസവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

ഒരു മണിക്കൂറിന് 240 രൂപയാണ് പ്രതിഫലം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം 2022 ഏപ്രില്‍ 11ന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. 2022 മാര്‍ച്ച് 23ന് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും പങ്കെടുക്കേണ്ടതില്ലെന്ന് ഉത്തരമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2461898.

Leave a Reply